Pages

Sunday, June 23, 2024

കുഞ്ഞികിളികൾ


        ഒരു ദിവസം അമ്മ കിളി രണ്ട് മുട്ടയിട്ടു. കുറേ ദിവസമായിട്ടും മുട്ടകൾ വിരിഞ്ഞില്ല. ചിന്നുവും മിന്നുവും വന്നു നോക്കി. അവർക്ക് സങ്കടമായി.

         കുറേ ദിവസങ്ങൾക്കു ശേഷം അവർ വന്നു നോക്കിയപ്പോൾ മുട്ടകൾ വിരിഞ്ഞിരുന്നു.അവർക്ക് വളരെ സന്തോഷമായി.കൂട്ടിൽ നിന്ന് രണ്ട് കുഞ്ഞു കിളികളുടെ ശബ്ദം കേട്ടു.വീട്ടിൽ പോയി അമ്മയോടും അച്ഛനോടും പറഞ്ഞു.

          ഒരു ദിവസം രാത്രി കാറ്റും മഴയും വന്നു. മരം താഴെ വീണു.അതു കണ്ട് ചിന്നുവിനും മിന്നുവിനും വിഷമമായി.അവർ പൊട്ടി കരഞ്ഞു. കരഞ്ഞ് കരഞ്ഞ് അവർ ഉറങ്ങിപ്പോയി.

           രാവിലെ കിളികുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് അവർ ഞെട്ടി ഉണർന്നു. മുറ്റത്ത് നോക്കിയപ്പോൾ വലിയ കിളികളും കുഞ്ഞു കിളികളും കളിക്കുന്നത് കണ്ട് അവർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

No comments:

Post a Comment